സ്നേഹം
ഒരാളോട് എനിക്കു സ്നേഹം തോന്നിയാൽ
ആ മുഹൂർത്തത്തിൽ
എൻറ്റെ മുന്നിലുടെ പോകുന്നവരോടെല്ലാം
ഞാൻ സ്നേഹത്തിലാണ്ണ്‍
ആരോടെങ്കിലും എന്തിനോടെങ്കിലും
വെറുപ്പുതോന്നിയാൽ
ആ നിമിഷത്തിൽ
എൻറ്റെ മനസ്സിലെത്തുന്നവരെയെല്ലാം
ഞാൻ വെറുത്തു .
കാണാതിരിക്കാൻ കണ്ണടച്ചു
എന്നിട്ടും മനസ്സിൻറ്റെ കണ്ണിൽ
അവർ അണിനിരന്നു .
പരിചിതരും അപരിചിതരും
മരിച്ചവരും ജനിക്കാനിരിക്കുന്നവരും .
ഇവരെയൊക്കെ ഞാനെന്തുചെയ്യണം
ഞാൻ സ്നേഹിച്ചു .
മറ്റെന്തുചെയ്യാൻ കഴിയും .
അവരതിഷ്ടപ്പെട്ടില്ല .
ഓരോരുത്തരും പറഞ്ഞു .
എന്നെ മാത്രം ഇഷ്ടപ്പെടുക ,
എന്നെമാത്രം സ്നേഹിക്കുക
മറ്റെല്ലാവരേയും വെറുക്കുക ,
അവസാനം ഞാനും വെറുത്തുപോയി ,
എല്ലാവരേയും എപ്പോഴും വെറുത്തു ,
എന്നെയും .
ഞാൻ ആരാണ് എന്നാകും നിങ്ങളുടെ സന്ദേഹം ,
ഒരുപക്ഷേ ,
പരിചിതരും അപരിചിതരും
മരിച്ചവരും ജനിക്കാനിരിക്കുന്നവരും .
ഇവരെയൊക്കെ ഞാനെന്തുചെയ്യണം
ഞാൻ സ്നേഹിച്ചു .
മറ്റെന്തുചെയ്യാൻ കഴിയും .
അവരതിഷ്ടപ്പെട്ടില്ല .
ഓരോരുത്തരും പറഞ്ഞു .
എന്നെ മാത്രം ഇഷ്ടപ്പെടുക ,
എന്നെമാത്രം സ്നേഹിക്കുക
മറ്റെല്ലാവരേയും വെറുക്കുക ,
അവസാനം ഞാനും വെറുത്തുപോയി ,
എല്ലാവരേയും എപ്പോഴും വെറുത്തു ,
എന്നെയും .
ഞാൻ ആരാണ് എന്നാകും നിങ്ങളുടെ സന്ദേഹം ,
ഒരുപക്ഷേ ,
എൻറ്റെ സന്ദേഹവും അതുതന്നെയാണ്ണ്‍ .
No comments:
Post a Comment